• Home  /
  • Lyrics   /
  • Njan Avane Adhikam Snehikkum – Saju M George ft. Immanuel Henry Malayalam Christian Lyrics

Njan Avane Adhikam Snehikkum – Saju M George ft. Immanuel Henry Malayalam Christian Lyrics

Njan Avane Adhikam Snehikkum - Saju M George ft. Immanuel Henry Malayalam Christian LyricsNjan Avane Adhikam Snehikkum is the latest Malayalam Christian song written & music composed by Saju M George and sung by Immanuel Henry. This video song was released on February 22, 2020 under the label, D-Musics.

Please listen to the song, worship the Lord with spirit and in Truth and be blessed.

Song : Njan Avane Adhikam Snehikkum
Release Date: February 22, 2020
Lyrics & Music: Saju M George
Vocals: Immanuel Henry
Label: D-Musics

Malayalam

ഞാൻ അവനെ അധികം സ്നേഹിക്കും
ഞാൻ അവനെ അധികം ആരാധിക്കും (2)
ഞാൻ അവനെ അധികം സേവിക്കും
ഞാൻ അവനിൽ ദിനവും ജീവിക്കും (2)

  1. നൂറു പൊൻവെളളി നാണയത്തെക്കാൾ
    പതിനായിരം താലന്തിനേക്കാൾ (2)
    എണ്ണമറ്റൊരെൻ പാപക്കടങ്ങൾ
    ഇളച്ചെന്നെ താൻ സ്നേഹിച്ചതോർത്താൽ (2)
    ഞാൻ അവനെ അധികം സ്നേഹിക്കും
    ഞാൻ അവനെ അധികം ആരാധിക്കും (2)
  2. ഒരു കണ്ണിനും ദയ തോന്നിടാതെ
    അർദ്ധപ്രാണനായ് കിടന്നോരു നാളിൽ (2)
    എന്നരികിൽ അണഞ്ഞേശു നാഥൻ
    തന്റെ മാർവോടു ചേർത്തതോർക്കുമ്പോൾ (2)
    ഞാൻ അവനെ അധികം സ്നേഹിക്കും
    ഞാൻ അവനെ അധികം ആരാധിക്കും (2)
  3. അതുല്യമാം സാന്നിദ്ധ്യമേകി
    നിസ്സീമമാം വാത്സല്യമേകി (2)
    അമ്മയെക്കാളും ആർദ്രതയോടെ
    കരതാരിൽ വഹിക്കുന്നതോർത്താൽ (2)
    ഞാൻ അവനെ അധികം സ്നേഹിക്കും
    ഞാൻ അവനെ അധികം ആരാധിക്കും (2)
  4. പരിശുദ്ധാത്മ നിറവേനിക്കേകി
    വെളിപ്പാടുകൾ അനവധിയേകി (2)
    തവ സേവയിൽ ജയത്തോടെ നില്പാൻ
    പുതു ബലം നൽകി പാലിപ്പത്തോർത്താൽ (2)
    ഞാൻ അവനെ അധികം സ്നേഹിക്കും
    ഞാൻ അവനെ അധികം ആരാധിക്കും (2)
    ഞാൻ അവനെ അധികം സേവിക്കും
    ഞാൻ അവനിൽ ദിനവും ജീവിക്കും (2)
  5. എരിയുന്ന തീച്ചൂള നടുവിൽ
    തിരുസാന്നിധ്യമരുളിയ നാഥൻ (2)
    തീമണം പോലുമേൽക്കാതെയെന്നെ
    വിടുവിച്ച തൻ സ്നേഹത്തെ ഓർത്താൽ (2)
    ഞാൻ അവനെഅധികം സ്നേഹിക്കും
    ഞാൻ അവനെ അധികം ആരാധിക്കും (2)
  6. പ്രതികൂലമാം തിരകളെൻ പടകിൽ
    അതിഘോരമായ് ആഞ്ഞടിച്ചപ്പോൾ (2)
    ഒരു വാക്കിനാൽ ശാന്തതയേകി
    മറുകരയെന്നേ എത്തിച്ചതോർത്താൽ (2)
    ഞാൻ അവനെ അധികം സ്നേഹിക്കും
    ഞാൻ അവനെ അധികം ആരാധിക്കും (2)
  7. മേഘാ രൂഡ്ഡനായ്‌ അവൻ വരും നാളിൽ
    കോടി വിശുധ്ധ ഗണങ്ങളിൻ നടുവിൽ (2)
    അവൻ പൊന്മുഖം ദർശിക്കും നേരം
    പാടിടും ഞാൻ അത്യാനന്ദമോടെ (2)
    ഞാൻ അവനെ അധികം സ്നേഹിക്കും
    ഞാൻ അവനെ അധികം ആരാധിക്കും (2)

Written by Admin

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.

How to whitelist website on AdBlocker?

How to whitelist website on AdBlocker?

  1. 1 Click on the AdBlock Plus icon on the top right corner of your browser
  2. 2 Click on "Enabled on this site" from the AdBlock Plus option
  3. 3 Refresh the page and start browsing the site
error: Content is protected !!